ഒരു അഫിഡവിറ്റും കുറേ കൊച്ചുകാര്യങ്ങളും
കാന്തപുരം കൊണ്ടുവന്ന ഒരു വ്യാജകേശം കേരളത്തിലെ മുസ്‌ലിം പൊതുബോധത്തെ ഒട്ടേറെ അലോസരപ്പെടുത്തിയ പ്രശ്‌നമാണ്. സമസ്‌തയും പോഷക ഘടകങ്ങളും വിശിഷ്യാ എസ്.കെ. എസ്.എസ്.എഫും ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങി. മഹാനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി ഉസ്‌താദ്, കാളമ്പാടി ഉസ്‌താദ് എന്നിവരെയൊ ക്കെയും സര്‍വ്വോപരി സമസ്‌ത മുശാവറയും വ്യാജകേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്‌തു. കേശം വിറ്റു പള്ളിപണിയാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടന്നു. കേശത്തിനൊരു ഗേഹം പണിയാന്‍ നാല്‍പത് കോടിയുടെ പള്ളിയാണ് കാന്തപുരം കണ്ടത്. ചുറ്റും ടൗണ്‍ഷിപ്പോടെ ഒരു വിനോദകേന്ദ്രംപോലെ പള്ളിയുടെ രേഖാചിത്രങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലും പോസ്റ്ററുകളിലും നിറഞ്ഞു. പള്ളിപ്പിരിവിനായി ഹൈദരലി തങ്ങളെ കണ്ടും പിരിച്ചു. തന്നെ കബളിപ്പിച്ച് വാങ്ങിയ തുകയുള്‍പ്പെടെ ജനങ്ങളെ കബളിപ്പിച്ചതൊക്കെ തിരിച്ചുകൊടുക്കണമെന്ന് മഹാനായ തങ്ങള്‍ കോഴിക്കോട് നിന്നുതന്നെ പ്രഖ്യാപിച്ചു. വ്യാജകേശവാദികളെ ചവറ്റുകൊട്ടയിലെറിയാന്‍ തങ്ങള്‍ സമസ്‌ത സമ്മേളനത്തില്‍ ആഹ്വാനം ചെയ്യുകയുണ്ടായി. more>>>





