എസ്. വൈ. എസ് ജില്ലാ സ്വാഗതസംഘ
രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ബുധന്‍)
കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി 2014 ഏപ്രില്‍ 4,5,6 തീയതികളില്‍ പൈതൃകത്തിന്റെ 15-ാം നൂറ്റാണ്ട് എന്ന പ്രമേയവുമായി കാസര്‍കോട് വാദിതൈ്വബയില്‍ സംഘടിപ്പിക്കുന്ന 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ജില്ലാതല സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ബുധന്‍) രാവിലെ 10 മണിക്ക് വിദ്യാനഗര്‍ തെരുവത്ത് മുഹമ്മദ് സ്മാരക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. ജില്ലയിലെ സമസ്തയുടെ കീഴ്ഘടകങ്ങളുടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എം.എ. ഖാസിം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു.





