Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹദീസ് പഠനകേന്ദ്രങ്ങള്‍ തുടങ്ങും

ഹദീസ് പഠനകേന്ദ്രങ്ങള്‍ തുടങ്ങും
മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ഹദീസ് പഠനകേന്ദ്രങ്ങള്‍ തുടങ്ങും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ കേന്ദ്രങ്ങളിലൂടെ ഹദീസുകള്‍ പഠിക്കാനുള്ള അവസരം ഉണ്ടാകും. ഇതിന്റെ മുന്നോടിയായി സംസ്ഥാനകമ്മിറ്റി വ്യാഴാഴ്ച പട്ടിക്കാട് ജാമിഅ നൂരിയ കാമ്പസില്‍ മേഖല എക്‌സിക്യൂട്ടീവ് ക്യാമ്പ് നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ .ആലിക്കുട്ടി മുസ്ല്യാര്‍, സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, ജില്ലാകമ്മിറ്റി സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍, സലീം എടക്കര, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.