Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. സര്‍ഗലയം ക്യാമ്പ് തുടങ്ങി

എസ്.കെ.എസ്.എസ്.എഫ്. സര്‍ഗലയം ക്യാമ്പ് തുടങ്ങി 
പാപ്പിനിശ്ശേരി: എസ്.കെ. എസ്.എസ്. എഫ്. ജില്ലാ കമ്മിറ്റിയുടെ സര്‍ഗലയം ക്യാമ്പ് മാങ്കടവില്‍ തുടങ്ങി. പരിപാടി മാപ്പിള കവി ഒ.എം. കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. അബ്ദുള്‍സലാം ദാരിമി അധ്യക്ഷത വഹിച്ചു. പി.പി.മുഹമ്മദ്കുഞ്ഞി, ഹംസ മാസ്റ്റര്‍, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, അബ്ദുള്‍ലത്തീഫ് പന്നിയൂര്‍, സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷഹീര്‍ പാപ്പിനിശ്ശേരി സ്വാഗതവും റഷീദ് മാങ്കടവ് നന്ദിയും പറഞ്ഞു. മഖാം സിയാറത്തിന് ടി.കുഞ്ഞാലി ബാഖവി നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ 9.30 മുതല്‍ വിവിധ സ്റ്റേജിനങ്ങളിലെ കലാപരിപാടികള്‍ തുടങ്ങും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ.എം.ഷാജി എം.എല്‍.എ. മുഖ്യാതിഥിയാകും.