Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പടന്ന മുഹിയുദ്ദീന്‍ മസ്ജിദ് ഉദ്ഘടാടനം ചെയ്തു

പടന്ന മുഹിയുദ്ദീന്‍ മസ്ജിദ് ഉദ്ഘടാടനം ചെയ്തു 
പടന്നമസ്ജിദുകള്‍ ആരാധനകൊണ്ടും മതപഠനങ്ങള്‍ കൊണ്ടും ചൈതന്യമാക്കേണ്ട ചുമതല മഹല്ല് കമ്മിറ്റികള്‍ക്കാണെന്ന് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. പുതുക്കിപ്പണിത പടന്ന മുഹിയുദ്ദീന്‍ മസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എം. സി. മുഹമ്മദ്കുഞ്ഞിഹാജി അധ്യക്ഷനായി. മുഹമ്മദലി സഅദി ഖിറാഅത്ത് നടത്തി. എ.കെ.അഷ്‌റഫ്. എം.സി. ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ്ഹാജി, കെ.ടി അബ്ദുള്ള ഫൈസി, ഉമ്മര്‍ ഹുദവി, എ.ജി.സി.ബഷീര്‍, ടി.കെ.പൂക്കോയ തങ്ങള്‍, വി.കെ.ബാവ, യു.എം. ജമാല്‍ ഫൈസി, കെ.സി.മുഹമ്മദ് കുഞ്ഞി ഹാജി, ടി.കെ.പി. അബ്ദുള്‍ഹമീദ് ഹാജി, എസ്.സി. കുഞ്ഞഹമ്മദ് ഹാജി, കെ.എം.ഷംസുദ്ദീന്‍ ഹാജി, വി.കെ.പി.മമ്മൂട്ടി ഹാജി, പി.കെ.മുഹമ്മദ് സാലി, പി.കെ.അബ്ദുള്‍ ഷുക്കൂര്‍ ഹാജി, സിദ്ദിഖ് ബാഖവി, പി.സി.കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി, വി.കെ.പി. മീദലി, ടി.കെ.സി.മുഹമ്മദലി ഹാജി, ടി.സി.മുഹമ്മദ്കുഞ്ഞി ഹാജി, അബ്ദുള്‍ റഹ്മാന്‍ മദനി,എ.അബ്ദുള്ള ഹാജി, വി.കെ.സി.കുഞ്ഞബ്ദുള്ള, എം.സി.സുലൈമാന്‍ ഹാജി, കെ.എം.എ.റഹ്മാന്‍, പി.സി.മുസ്തഫ ഹാജി, വി.കെ.മുഹമ്മദലി, എം.സഹീദ്, വി.കെ.ഷാജഹാന്‍, റാഫി എളമ്പാറ, മുസ്തഫ മുട്ടം എന്നിവര്‍ സംസാരിച്ചു. പി.വി. മുഹമ്മദ് അസ്‌ലം സ്വാഗതം പറഞ്ഞു. പഴയകാല നേതാക്കളെയും നിര്‍മാണത്തിന് നേതൃത്വം നല്‍കിയ എന്‍ജിനിയറെയും തൊഴിലാളികളെയും ഹൈദരലി ഷിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു.