Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുഴക്കുന്ന് ശംസുല്‍ ഉലമ അഗതി അനാഥമന്ദിരം വാര്‍ഷികസമ്മേളനം നാളെ തുടങ്ങും

മുഴക്കുന്ന് ശംസുല്‍ ഉലമ അഗതി അനാഥമന്ദിരം വാര്‍ഷികസമ്മേളനം നാളെ തുടങ്ങും 
ഇരിട്ടി: മുഴക്കുന്ന് ശംസുല്‍ ഉലമ അഗതി അനാഥമന്ദിരം വാര്‍ഷികസമ്മേളനം ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ അഗതി അനാഥമന്ദിരം പ്രസിഡന്റ് ടി.കെ.ഷരീഫ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഇസ്‌ലാമിക കലാസാഹിത്യ മത്സരങ്ങള്‍ സയ്യിദ് ഫൈസി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നടക്കുന്ന സമ്മേളനം സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് സ്ത്രീകള്‍ക്കുള്ള പഠനക്ലാസും സാംസ്‌കാരിക സമ്മേളനവും നടക്കും. കെ.സുധാകരന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ഹാന്‍വീവ് ചെയര്‍മാന്‍ വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി ചികിത്സാസഹായം വിതരണം ചെയ്യും.
വ്യാഴാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന സമൂഹ വിവാഹത്തിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മന്ത്രി കെ.പി.മോഹനന്‍ മുഖ്യാതിഥിയായിരിക്കും. നിര്‍ധനരായ ആറുപേരുടെ വിവാഹമാണ് അഗതിമന്ദിരത്തിന്റെ ചെലവില്‍ നടത്തുകയെന്ന് ഭാരവാഹികളായ ഒമ്പാന്‍ ഹംസ്സ, തറാല്‍ ഈസ്സ, പി.എം.അബ്ദുള്‍റഹ്മാന്‍ ഹാജി, കെ.അബൂബക്കര്‍ ഹാജി, ടി.സലിം ഹാജി, ടി.കെ.മൊയ്തീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.