മഴയെ തേടുന്ന നിസ്‌കാരം
നടത്തുക: സമസ്ത
കോഴിക്കോട്: കേരളം വലിയ വരള്‍ച്ചയെ നേരിടുകയാണ്. കാലവര്‍ഷം ദുര്‍ബലമാവുകയും തുലാമഴയും വേനല്‍മഴയും മാറി നില്‍ക്കുകയും കാരണം ഭൂഗര്‍ഭജലം പോലും ക്രമാതീതമായി താഴ്‌നിരിക്കുകയാണ്.
മനുഷ്യരും ജീവജാലങ്ങളും പ്രയാസപ്പെടുന്നു.അന്തരീക്ഷ ഊഷ്മാവ് അടിക്കടി കൂടുന്നതിനാല്‍ കാര്‍ഷിക മേഖലകളും വന്‍പ്രതിസന്ധി നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ വിശുദ്ധ ഇസ്‌ലാം നിര്‍ദേശിച്ച മഴയെ തേടുന്ന നിസ്‌കാരം(ഇസ്തിസ്ഖാഅ്) എല്ലാ മഹല്ലുകളിലും നടത്തുവാന്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും എല്ലാ മഹല്ല് ഖാസി,ഖതീബുമാരോടും അഭ്യര്‍ത്ഥിച്ചു.





