എസ്.കെ.എസ്.എസ്.എഫ്. മേഖലാ സമ്മേളനം സമാപിച്ചു
പെരിന്തല്‍മണ്ണ: അധാര്‍മ്മികതക്കെതിരെ ധാര്‍മ്മിക മുന്നേറ്റം എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ് .എഫ്. പെരിന്തല്‍മണ്ണയില്‍ നടത്തിയ ദ്വിദിന മേഖലാ സമ്മേളനം സമാപിച്ചു. വിദ്യാര്‍ത്ഥി റാലിയോടെ നടന്ന സമാപന പൊതുസമ്മേളനം കോഴിക്കോട് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മനഴി ബസ്റ്റാന്റ് പരിസരത്തുനിന്ന് തുടങ്ങിയ റാലി ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു .റാലി നഗരം ചുറ്റി സമ്മേളന വേദിയായ പഴേരി മൈതാനിയില്‍ സമാപിച്ചു. മേഖലാ ഭാരവാഹികളായ ശമീര്‍ ഫൈസി പുത്തനങ്ങാടി, ഫൈറൂസ് ഒറവംപുറം, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, കാദര്‍ ഫൈസി പട്ടിക്കാട്, ഉസ്മാന്‍ ഫൈസി അരിപ്ര, സൈനുല്‍ ആബിദ് ഫൈസി പൊന്ന്യാകുര്‍ശ്ശി, സാദിഖ് ഫൈസി വഴിപ്പാറ, അബൂബക്കര്‍ പൊന്ന്യാകുര്‍ശ്ശി, ജവഹര്‍ നെല്ലൂര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.





