ആദര്‍ശവിശദീകരണവും ദുആ സമ്മേളനവും
പൂക്കോട്ടുംപാടം: സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ പൂക്കോട്ടുംപാടം റെയ്ഞ്ച് ആദര്‍ശ വിശദീകരണവും ദു ആ സമ്മേളനവും ചൊവ്വാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാളമ്പാടി ഉസ്താദ് നഗറില്‍ വൈകീട്ട് 7 ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, ഹമീദ് സഖാഫി കക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സി.എം. അലവി മുസ്‌ലിയാര്‍, വി.കെ. അബ്ദുള്‍ ഗഫൂര്‍, ഇബ്രാഹിം ദാരിമി, നൗഷാദലി ഫൈസി എന്നിവര്‍ പങ്കെടുത്തു.




