എസ്.കെ.എസ്.എസ്.എഫ്
ജില്ലാ സര്‍ഗലയം ആരംഭിച്ചു
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയത്തിന് കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ തുടക്കംകുറിച്ച് സ്വാഗതസംഘം ചെയര്‍മാന്‍ എം.എ. ഖാസിം മുസ്ലിയാര്‍ പതാക ഉയര്‍ത്തി. പരിപാടി വൈകുന്നേരം 6 മണിക്ക് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. ചെര്‍ക്കളം അബ്ദുല്ല, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, സുബൈര്‍ നിസാമി, മൂസ നിസാമി നാട്ടക്കല്‍, സലാം ദാരിമി, ് , അബ്ദുസ്സലാം വാഫി കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, മഹ്മൂദ് ദാരിമി, തുടങ്ങിയവര്‍ സംബന്ധിച്ചു. ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണിവരെ ജില്ലയിലെ പതിനൊന്ന് മേഖലകളില്‍ നിന്നുള്ള ആയിരത്തോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകള്‍ എട്ട് വേദികളില്‍ നൂറോളം ഇനങ്ങളിലായി മാറ്റുരയ്ക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപനം സമ്മേളനം സയ്യിദ് ഹാദി തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, ടി.പി. അലി ഫൈസി, സി.കെ.കെ മാണിയൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എസ്.വൈ.എസ്. ജില്ലാ ട്രഷറര്‍ മോട്രോ മുഹമ്മദ് ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, ഖത്തര്‍ ഇബ്രാഹീം ഹാജി റണ്ണേര്‍സ്അപ്പും വിതരണം ചെയ്യും. ലത്തീഫ് ഹാജി ഉപ്പള ഗേറ്റ്, യു.കെ. യൂസുഫ്, മുഹമ്മദ് അറബി ഹാജി എന്നിവര്‍ വ്യക്തികത ചാമ്പ്യന്‍ഷിപ്പും കെ. മൊയ്തീന്‍ കുട്ടി ഹാജി, കോഹിനൂര്‍ മൂസ ഹാജി, മീപ്പിരി ശാഫി ഹാജി, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ എന്നിവര്‍ സര്‍ഗ പ്രതിഭാ പട്ടവും, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി സമ്മാന ദാനവും ഒമാന്‍ മുഹമ്മദ് ഹാജി സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിക്കും.





