മലപ്പുറം വാർത്ത
സുന്നി യുവജന സംഘം ആദര്‍ശ മുഖാമുഖം: സമാപനം നാളെ
മലപ്പുറം: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന വിഷയത്തില്‍ സുന്നി യുവജനസംഘം ജില്ലയില്‍ നടത്തുന്ന ആദര്‍ശമുഖാമുഖം പരിപാടി ബുധനാഴ്ച സമാപിക്കും. എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി നടത്താന്‍ നിശ്ചയിച്ചത്. ബുധനാഴ്ച കുറ്റിപ്പുറത്ത് നടക്കുന്ന സമാപനസമ്മേളനം നാലുമണിക്ക് അച്ചിപ്ര തങ്ങള്‍ മഖാം സിയാറത്തിന് ശേഷം നടക്കുന്ന സ്വലാത്ത് ജാഥയോടെ ആരംഭിക്കും. 'മജ്‌ലിസുന്നൂര്‍' ആത്മീയ സദസ്സിന് ശേഷം സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനംചെയ്യും
ഹജ്ജ് വളണ്ടിയര്‍ പരിശീലനം 30ന്
കൊണ്ടോട്ടി: ഹജ്ജ് തീര്‍ത്ഥാടകരെ യാത്രയിലും തീര്‍ത്ഥാടനത്തിലും സഹായിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് 30ന് മുംബൈയില്‍ പരിശീലനം നല്‍കും. കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശീലനം.
തീര്‍ത്ഥാടകരുടെ മുന്നൊരുക്കങ്ങള്‍, തീര്‍ത്ഥാടന നിഷ്ഠകള്‍, യാത്രയിലും താമസത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമാക്കും. കേരളത്തില്‍നിന്ന് 31 വളണ്ടിയര്‍മാരാണുള്ളത്.
സ്വലാത്ത് മജ്‌ലിസ് ഉദ്ഘാടനംചെയ്തു
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം എം.എം. മദ്രസയില്‍ സ്വലാത്ത് മജ്‌ലിസ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി ഷമീര്‍ ഫൈസി ഒടമല അധ്യക്ഷനായിരുന്നു. പി.ടി. യാസിര്‍ ഫൈസി, കിന്നതിയില്‍ റഷീദ്, അര്‍ഷല്‍ പോത്തുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത ഒന്‍പത് മദ്രസകള്‍ക്ക്കൂടി അംഗീകാരം നല്‍കി
കോട്ടയ്ക്കല്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി ഒന്‍പത് മദ്രസകള്‍ക്കുകൂടി അംഗീകാരം നല്‍കി.
മദ്രസാ കെട്ടിടം ഉദ്ഘാടനം ചെയ്തു
ആലിപ്പറമ്പ്: ആലിപ്പറമ്പ് കൊടക്കാപ്പറമ്പ് നജാത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസാ കെട്ടിടം സയ്യിദ് പി.എം.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊടക്കാപ്പറമ്പ് മഹല്ല് ഖാസി യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. തെയ്യോട്ടുചിറ ഖാസി സി.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍, പാലോളി വാപ്പുട്ടി മുസ്‌ലിയാര്‍, ജഅ്ഫര്‍ ഫൈസി, പി. കോയഹാജി, വി.കെ. മുഹമ്മദ്കുട്ടി, അല്‍ഖാസിമി ഖാസിം മന്നാനി, അബ്ദുറഹ്മാന്‍ ദാരിമി, മുസ്തഫ മുസ്‌ലിയാര്‍, ടി.കെ. നവാസ്, ടി.കെ. ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇസ്ലാമിക് ചെയറില്‍ കോളേജ് അധ്യാപകര്‍ക്ക് സഹവാസക്യാമ്പ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ നേതൃത്വത്തില്‍, കോളേജ് അധ്യാപകര്‍ക്ക് 25 മുതല്‍ 28 വരെ സഹവാസക്യാമ്പ് നടത്തും. ഫാറൂഖ് കോളേജ്, സഫാ കോളേജ് എടയൂര്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാഭ്യാസത്തിന്റെ ധാര്‍മിക മൂല്യവത്കരണത്തെ സംബന്ധിച്ചാണ് ചതുര്‍ദിന സഹവാസ ക്യാമ്പ്.
ഉന്നത വിദ്യാഭ്യാസം - പ്രതീക്ഷകള്‍, വെല്ലുവിളികള്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി, ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കലാലയ മാതൃകകള്‍, കോളേജ് വിദ്യാഭ്യാസത്തിന്റെ മനഃശാസ്ത്ര സമീപനങ്ങള്‍, വിദ്യാഭ്യാസത്തിന്റെ സാമൂഹിക തലങ്ങള്‍, ഉന്നത വിദ്യാഭ്യാസം, ഗുണവര്‍ദ്ധനയില്‍ അധ്യാപകരുടെ പങ്ക്, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം മതാന്തര സമീപനം, വിദ്യാഭ്യാസവും ദേശീയോദ്ഗ്രഥനവും, കാമ്പസുകളിലെ സര്‍ഗ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് പ്രമുഖര്‍ ക്ലാസ്സെടുക്കും
താത്പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍മാര്‍ മുഖേന അപേക്ഷിക്കണം. അവസാന തിയ്യതി 20. വിലാസം- വിസിറ്റിങ് പ്രൊഫസര്‍, ചെയര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447530013.
ഖുര്‍ആന്‍ ക്ലാസ് വാര്‍ഷികസമ്മേളനം
അച്ചനമ്പലം: കടുക്കുന്നി റഹ്മാനിയ മദ്രസ്സയില്‍ നടക്കുന്ന ഖുര്‍ ആന്‍ പഠനക്ലാസ്സിന്റെ രണ്ടാം വാര്‍ഷികസമ്മേളനം സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനംചെയ്തു. പി.എം.മൗലവി അധ്യക്ഷതവഹിച്ചു. മുസ്തഫ ഫൈസി വടക്കുമുറി മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്‍ അസീസ് ദാരിമി, കെ. ഹുസൈന്‍ഹാജി, പി. മൊയ്തീന്‍ കുട്ടി, അജ്മല്‍ പനക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.




