എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല
സര്‍ഗലയം നെല്ലിക്കട്ട ചാമ്പ്യന്മാര്‍
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കലാ-സാഹിത്യ സംഗമം സര്‍ഗലയം-2013 ബദിയടുക്ക മേഖല തല പരിപാടി നെല്ലിക്കട്ട പി.ബി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.അബൂബക്കര്‍ ഹാജി എതിര്‍ത്തോട് പതാകയും ഉയര്‍ത്തി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മേഖല പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ജന.സെക്രട്ടറി പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
27 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ 20 ശാഖകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. നെല്ലിക്കട്ട ശാഖ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ചര്‍ളടുക്ക ശാഖ റണ്ണേര്‍സ് അപ്പും, നെക്രാജെ ശാഖ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്‍ പട്ടം നേടിയ നെല്ലിക്കട്ട ശാഖയ്ക്കുള്ള ഓവറോള്‍ കിരീടം ജില്ലാ ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം വിതരണം ചെയ്തു. ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി സര്‍ട്ടിഫിക്കറ്റും, മുനീര്‍ ഫൈസി ഇടിയടുക്ക സമ്മാനവും വിതരണം ചെയ്തു. ഹമീദ് ഹാജി ചര്‍ളടുക്ക സീനിയര്‍ വിഭാഗത്തിന്റെയും, റസാഖ് പൈക്ക ജൂനിയര്‍ വിഭാഗത്തിന്റെയും, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി പൈക്ക സബ് ജൂനിയര്‍ വിഭാഗത്തിന്റെയും കലാപ്രതിഭ പട്ട വിതരണം ചെയ്തു.
ആദം ദാരിമി നാരമ്പാടി, ആലി കുഞ്ഞി ദാരിമി, അബ്ദുല്‍ റസാഖ് അസ്ഹരി, കെ.കെ.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി ഉക്കിനടുക്ക, ഷെരീഫ് ഹനീഫി ചര്‍ളടുക്ക, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, റസാഖ് അര്‍ശദി കുമ്പഡാജെ, ഹനീഫ് കരിങ്ങപ്പള്ളം, റസാഖ് പൈക്ക, ഹുസൈനാര്‍ എതിര്‍ത്തോട്, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ഇബ്രാഹിം നെല്ലിക്കട്ട, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മൂസ മൗലവി ഉബ്രങ്കള, ബഷീര്‍ മൗലവി കുമ്പഡാജെ, സിദ്ദീഖ് ബെളിഞ്ചം സംബന്ധിച്ചു.





