മതകാര്യങ്ങള്‍ പറയേണ്ടത് പണ്ഡിതര്‍ - മുസ്തഫല്‍ ഫൈസി
കുറ്റിപ്പുറം: അവഗാഹം നേടിയ പണ്ഡിതരാണ് മതകാര്യങ്ങള്‍ പറയേണ്ടതെന്നും പണ്ഡിതരെ അനുസരിച്ച് വിശ്വാസത്തേയും കര്‍മത്തേയും ക്രമീകരിക്കലാണ് വിശ്വാസിയുടെ കടമയെന്നും പ്രമുഖ പണ്ഡിതനും ചിന്തകനുമായ എം.പി. മുസ്തഫല്‍ ഫൈസി പറഞ്ഞു.
'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റി കുറ്റിപ്പുറത്ത് നടത്തിയ ആദര്‍ശമുഖാമുഖത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ്. 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളില്‍ നടത്തിയ മുഖാമുഖത്തിന്റെ സമാപനമായിരുന്നു കുറ്റിപ്പുറത്ത്.
സയ്യിദ് കെ.കെ.എസ്. തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കാട്, എം.ടി. അബൂബക്കര്‍ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തി. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.കെ.എസ്. തങ്ങള്‍, സലീം എടക്കര, വി.പി. അബ്ദുഹാജി, ടി.കെ. ഹംസഹാജി, ലത്തീഫ് ഫൈസി, വി.കെ. ഹാറൂണ്‍ റഷീദ്, ഖാസിം ഫൈസി പോത്തനൂര്‍, കെ.വി. ബീരാന്‍ എന്നിവര്‍ പ്രസംഗിച്ചു.





