സാമൂഹികതിന്മകളെ വിശ്വാസത്തിന്റെ കരുത്തില്‍ നേരിടണം -ഹൈദരലി ശിഹാബ് തങ്ങള്‍
തൃക്കരിപ്പൂര്‍:സാമൂഹിക തിന്മകളെ വിശ്വാസത്തിന്റെ കരുത്തില്‍ നേരിടാന്‍ കഴിയണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തങ്കയം ഇസ്സത്തുല്‍ ഇസ്‌ലാം ജമാ അത്ത് കമ്മിറ്റി പുതുക്കിപ്പണിത തങ്കയം ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിയൂര്‍ അഹമ്മദ് മൗലവി അധ്യക്ഷനായി. സി.ടി.അബ്ദുള്‍ഖാദര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. കെ.പി.അഷറഫ് മുന്‍ഷി, കെ.അബ്ദുറഹ്മാന്‍ ഹാജി, ടി.വി.അബ്ദുള്‍ വഹാബ്, എം.ടി.പി.താജുദ്ദീന്‍, ഒ.ടി.മുനീര്‍, എം.അബ്ദുള്‍റഷീദ്, എം.കാസിം, പി.പി.സലാഹുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിയുടെ നിര്‍മാണപ്രവൃത്തിക്ക് നേതൃത്വം നല്കിയ എന്‍ജിനിയര്‍ എം.ടി.പി.അബ്ദുള്‍ഖാദറെ ആദരിച്ചു. ഡോ. സി.കെ.പി.കുഞ്ഞബ്ദുള്ള സ്വാഗതവും എ.ജി.മോഫീസ് നന്ദിയും പറഞ്ഞു.





