കേശ വിവാദം: സമസ്ത കോടതിയിലേക്ക്
മലപ്പുറം: തിരുകേശ വിവാദത്തില്‍ നേരിട്ട് കോടതിയെ സമീപിക്കാന്‍ സമസ്ത ഒരുങ്ങുന്നു. മധ്യവേനലവധി കഴിഞ്ഞാല്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുമെന്ന് സമസ്തയ്ക്ക് ഉറപ്പുലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ കാലതാമസമുണ്ടാവുന്നതിനാലാണു കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാരും സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിശ്വാസത്തെ ചൂഷണംചെയ്യുന്നതിനെയാണു സമസ്ത എതിര്‍ക്കുന്നത്. പണപ്പിരിവും പള്ളിയുണ്ടാക്ക ലിനും എതിരല്ല. വ്യാജകേശമല്ലെങ്കില്‍ പിന്നെന്തിന് എ.പി. വിഭാഗം പള്ളിക്ക് ആദ്യം നല്‍കിയ പേര് മാറ്റിയതെന്നു വിശദീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.





