മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ : അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ത്രിദിന മതപ്രഭാഷണത്തിന് പരിസമാപ്തി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ത്രിദിന മതപ്രഭാഷണത്തിന് പരിസമാപ്തി. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യത്തീംഖാന കാമ്പസില്‍ ഉദ്ഘാടന സമ്മേളനം, മതപ്രഭാഷണം, സമൂഹ വിവാഹം, ദുആ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളോടെ നാലു ദിവസങ്ങലിലായി നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍,സമസ്ത പ്രസിഡന്റ് ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സമസ്ത ഉപാദ്ധ്യക്ഷന്മാരായ ശൈഖുനാ എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, ശൈഖുനാ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് ശൈഖുനാ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍,എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്രി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, എം.കെ മുനീര്‍, എം. എല്‍. എമാരായ അഡ്വ.എന്‍ ശംസുദ്ധീന്‍, സി.പി മുഹമ്മദ്, വിജയദാസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
സൈനുദ്ധീന്‍ ഫൈസി,മുസ്ഥഫ അഷ്‌റഫി കക്കുപ്പടി,ഹബീബ് ഫൈസി കോട്ടോപ്പാടം, പഴേരി ശരീഫ് ഹാജി, ബാപ്പുട്ടി ഹാജി മണലടി, ചക്കരത്തൊടി ബാപ്പുഹാജി, അഡ്വ: ടി.കെ സിദ്ധീഖ്, മുഹമ്മദ് ബഷീര്‍ ഫാഇദ, പൊതിയില്‍ മൊയ്തീന്‍ ഹാജി, അബ്ദുള്ള ദാരിമി, സി.കെ അബൂബക്കര്‍, അബ്ബാസ് ഹാജി കുന്തിപ്പുഴ, ടി.കെ സുബൈര്‍ മൗലവി,റഹീം ഫൈസി അക്കിപ്പാടം, നിസാമുദ്ധീന്‍ ഫൈസി, അഷ്‌റഫ് ഫൈസി കുന്തിപ്പുഴ, മുത്തുട്ടി, ആരിഫ് ചങ്ങലീരി,ശാഫി ഫൈസി കോല്‍പ്പാടം തുടങ്ങിവര്‍ പങ്കെടുത്തു. ശമീര്‍ ഫൈസി കോട്ടോപ്പാടം സ്വാഗതവും അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു.





