കാരത്തൂര്‍ അജ്മീര്‍ ഉറൂസിന് തുടക്കമായി വരള്‍ച്ചയ്ക്ക് കാരണം മനുഷ്യന്റെ അനീതി- കോഴിക്കോട് വലിയ ഖാസി
തിരൂര്‍: മനുഷ്യന്റെ അനീതിയും അക്രമവുമാണ് കൊടിയവരള്‍ച്ചയ്ക്ക് കാരണമെന്ന് കോഴിക്കോട് വലിയഖാസി സയ്യിദ് ജമലുല്ലൈലി മുഹമ്മദ്‌കോയ തങ്ങള്‍ പറഞ്ഞു. കാരത്തൂര്‍ അജ്മീര്‍ ഉറൂസിനും മര്‍ക്കസ് 23-ാം വാര്‍ഷികത്തിനും തുടക്കം കുറിച്ച് പതാക ഉയര്‍ത്തിയശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ജലക്ഷാമത്തില്‍നിന്നും കൊടുംചൂടില്‍നിന്നും രക്ഷനേടണമെങ്കില്‍ ചെയ്ത തെറ്റുകള്‍ക്ക് അള്ളാഹുവിനോട് നാം മാപ്പിരക്കണം. അധാര്‍മികതയെ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും വേണം- വലിയഖാസി പറഞ്ഞു.
ഉറൂസും വാര്‍ഷികവും മുന്‍മന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. കെ.വി. മുഹമ്മദ് അയിലക്കാട് അധ്യക്ഷതവഹിച്ചു. കാരത്തൂര്‍ ശൈഖ് ഹസ്രത്ത് മുഹമ്മദ് മുഹ്‌യുദ്ദീന്‍ ഷാ, അഡ്വ. എം.പി. ഹുസൈന്‍ ഹാജി, എന്‍. അഹമ്മദുണ്ണി, എം. മൊയ്തുട്ടിഹാജി, പി.ടി.കെ. കുട്ടി, സയ്യിദ് ഫൈസി കൊല്ലം, എം.എം. അബ്ദുറഹിമാന്‍ ബദ്‌രി, ഫൈസല്‍ എടശ്ശേരി, കെ.സി. ഇബ്രാഹിം ഹാജി, പി.എ. ഷാജഹാന്‍ മൂവാറ്റുപുഴ, സാജിദ് മൗലവി, പി. മുഹമ്മദ് മുസ്‌ലിയാര്‍, സി.പി. ഇബ്രാഹിം ഹാജി, കെ. സെയ്താലി മുസ്‌ലിയാര്‍, ഉമ്മര്‍ ഹുദവി മുണ്ടംപറമ്പ്, ഉമ്മര്‍ ഹാജി നെല്ലിശ്ശേരി, കെ. മുഹമ്മദ് ഹാജി, കെ.എം. കുഞ്ഞിബാവഹാജി, നൂറുദ്ദീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങളുടെ മഖാമില്‍ സിയാറത്ത് നടത്തി. സയ്യിദ് ഫൈസി കൊല്ലം നേതൃത്വം നല്‍കി. രാത്രി മതപ്രഭാഷണമുണ്ടായി.




