എസ്.വൈ.എസ് ആദര്‍ശ മുഖാമുഖം
തിരൂരങ്ങാടി:സുന്നി യുവജനസംഘം 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി മൂന്നിന് വെന്നിയൂരില്‍ ആദര്‍ശ മുഖാമുഖം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വൈകീട്ട് നാലിന് തുടങ്ങുന്ന പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.
എം.പി. മുസ്തഫുല്‍ ഫൈസി, അബ്ദുള്‍ഹമീദ് ഫൈസി, എം.ടി. അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
പത്രസമ്മേളനത്തില്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുള്‍ഖാദിര്‍ ഫൈസി, സയ്യിദ് കെ.കെ.എസ്.ബി തങ്ങള്‍, നാലകത്ത് കുഞ്ഞിപ്പോക്കര്‍ എന്നിവര്‍ പങ്കെടുത്തു.





