Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പൂക്കോട്ടൂര്‍ ഹജ്ജ്ക്യാമ്പ് ജൂലായില്‍

പൂക്കോട്ടൂര്‍ ഹജ്ജ്ക്യാമ്പ് ജൂലായില്‍ 
മലപ്പുറം: ഹജ്ജ്കര്‍മ്മങ്ങളുടെ പ്രായോഗിക പഠനത്തിന് ഹാജിമാരെ സഹായിക്കുന്ന സമ്പൂര്‍ണ്ണ ഹജ്ജ് പഠനക്യാമ്പ് പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസ്സില്‍ നടക്കും. സര്‍ക്കാരിനുകീഴിലും അല്ലാതെയുമായി ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്കുവേണ്ടി രണ്ടുദിവസങ്ങളിലായാണ് ക്യാമ്പ്. വിദൂരദിക്കില്‍ നിന്നെത്തുന്നവര്‍ക്ക് സൗജന്യ താമസവും ഭക്ഷണവുമുണ്ട്. ജൂലായ് ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന ക്യാമ്പിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിക്കാന്‍ ജൂണ്‍ രണ്ടിന് പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസ്സില്‍ ബഹുജനസംഗമം നടക്കും. ഹജ്ജ് ക്യാമ്പില്‍ താമസസൗകര്യം ആവശ്യമുള്ളവര്‍ 0483 2771819, 9895848826 നമ്പറില്‍ ബന്ധപ്പെടണം.
പഠനക്യാമ്പിനെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ താത്പര്യമുള്ള സന്നദ്ധ സേവകര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ സ്വാഗതസംഘ രൂപവത്കരണ സംഗമത്തില്‍ സംബന്ധിക്കണമെന്നും ഹജ്ജ് ക്യാമ്പ് ഓഫീസില്‍നിന്ന് ബയോഡാറ്റ കൈപ്പറ്റി പൂരിപ്പിച്ചു നല്‍കണമെന്നും പി.കെ.എം.ഐ.സി സെക്രട്ടറി കെ.പി. ഉണ്ണീതുഹാജി അറിയിച്ചു.