മുസ്‌ലിംകളുടെ അവകാശം ഉറപ്പുവരുത്തുമെന്ന് മ്യാന്മര്‍ പ്രസിഡന്‍റ്
2011 മാര്‍ച്ച് മുതല്‍ മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഉറപ്പാക്കുമെന്ന് മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സീന്‍ തിങ്കളാഴ്ച വൈകുന്നേരം വ്യക്തമാക്കി. 125,000 ല്‍ പരം വരുന്ന നാട് വിട്ടുപോയവര്‍ക്ക് അന്താരാഷ്ട്ര സഹായം ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു.
മുസ്‌ലിംകള്‍ക്ക് അവരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ ഉറപ്പ് വരുത്താന്‍ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് സീന്‍ വ്യക്തമാക്കി. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക സുരക്ഷാവിഭാഗത്തെ ഉപയോഗപ്പെടുത്തുമെന്നും പരസ്പര ആരോപണങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപറഞ്ഞു
അതിനിടെ മാര്‍ച്ചു മാസത്തില്‍ നടന്ന അക്രമത്തിനിടെ ഒരു ബുദ്ധ സന്യാസിയെ വധിച്ചതിന്‍റെ പേരില്‍ 6 പേരെ കോടതി ശിക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 7 മുസ്‌ലിംകളെ വധശിക്ഷക്ക് വിധിച്ചു കൊണ്ട് കോടതി പ്രസ്താവിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് രണ്ടു മുസ്‌ലിംകളെ 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി ബുദ്ധവിശ്വാസികളെ അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ആരുടെ മേലിലും കുറ്റം ചുമത്തിയിട്ടില്ല.





