മഴക്ക് വേണ്ടി നിസ്ക്കാരവും പ്രാര്‍ഥനയും നടത്തി
കാളിക്കാവ് : കാളിക്കാവ് ഏരിയാ ഖാസീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഴക്കന്‍ ഏറനാടിലെ 30 മഹല്ല് ജമാ അത്ത്കളേയും സമീപ്പവാസികളേയും സം ഘടിപ്പിച്ച് മഴക്ക് വേണ്ടി നിസ്ക്കാരവും പ്രാര്‍ഥനയും നടത്തി. കാളിക്കാവ് ബി.ബി ഓഡിറ്റോറിയം പരിസരത്ത് നടന്ന പരിപാടിയില്‍ പരീദ് റഹ്മാനി കാളിക്കാവ് ഉത്ബോധന പ്രഭാഷണം നടത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി നിസ്ക്കാരത്തിന് നേത്രത്വം നല്‍ക്കി. സമസ്ത കേന്ന്ദ്ര മുശാവറ അംഗം ഒ.കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി . കണ്‍ വീനര്‍ മുജീബ് ദാരിമി ചാഴിയോട് , കെ.വി അബ്ദുറഹിമാന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു





