മനുഷ്യന്‍ സത്കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ സമൂഹത്തില്‍ ദുരിതം വര്‍ധിക്കുന്നു - ബഷീറലി തങ്ങള്‍
തിരൂര്‍: മനുഷ്യന്‍ സത്കര്‍മ്മങ്ങളില്‍ നിന്ന് വഴിമാറി സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സമൂഹത്തില്‍ ദുരിതം വര്‍ധിക്കുകയാണെന്ന് പാണക്കാട് ബഷീറലി ശിഷാബ് തങ്ങള്‍ പറഞ്ഞു. കാരത്തൂര്‍ അജ്മീര്‍ ഉറൂസും മര്‍ക്കസ് 23-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.മമ്മൂട്ടി എം.എല്‍.എ, എ. മരക്കാര്‍ ഫൈസി, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുള്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, കെ.വി.മുഹമ്മദ്ഹാജി, കെ.കെ.എസ്.തങ്ങള്‍, സിദ്ദീഖലി രാങ്ങാട്ടൂര്‍, അലി ഫൈസി പറവണ്ണ, ഉമ്മര്‍ ഹുദവി, എ.പി.സലാഹുദ്ദീന്‍ അയൂബി, കബീര്‍ മുസ്‌ലിയാര്‍, സയ്യിദ് ഫൈസി കൊല്ലം എന്നിവര്‍ പ്രസംഗിച്ചു.




