വെങ്ങപ്പള്ളി അക്കാദമി:
സെലക്ഷന്‍ പരീക്ഷ ഇന്ന്
കല്‍പ്പറ്റ: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജില്‍ (വാഫി) പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കു ന്നതിനായി ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷ നടക്കും.
എസ് എസ് എല്‍ സിയും 7-ാം തരം മദ്‌റസയും പാസായ 16 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍ക്ക് 8 വര്‍ഷം കൊണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറും മതരംഗത്ത് പിജിയും നല്‍കുന്ന രീതിയിലുള്ളതാണ് വാഫി കോഴ്‌സ്.
വയനാട് ജില്ലയില്‍ ആദ്യമായി പഠനം പൂര്‍ത്തിയാക്കിയ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് മുത്വവ്വല്‍ സനദ് നല്‍കിയ സ്ഥാപനത്തില്‍ പ്ലസ് വണ്‍, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയമാണ് വിദ്യാര്‍ത്ഥികള്‍ നേടിക്കൊണ്ടിരിക്കുന്നത്.
പ്രഭാഷണ-തൂലികാ തുടങ്ങിയ പാഠ്യേതര രംഗങ്ങളിലും കമ്പ്യൂട്ടര്‍ മേഖലയിലും മികച്ച പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ 8 ബാച്ചുകളിലായി 150 വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു.
അപേക്ഷാഫോറം വാങ്ങിയവരും താല്‍പര്യമുള്ളവരും പൂരിപ്പിച്ച അപേക്ഷയുമായി രാവിലെ 9.30 ന് വെങ്ങപ്പള്ളി അക്കാദമിയില്‍ എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.




