സുന്നി ബാലവേദി വിദ്യാഭ്യാസ കാമ്പയിന്‍
തേഞ്ഞിപ്പലം: അറിവിന്‍ മധുരം നുകരും ബാല്യം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി വിദ്യാഭ്യാസ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. ജൂണ്‍ ഒന്ന് മുതല്‍ 10 ദിവസം നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ റിലീഫ് പ്രവര്‍ത്തനങ്ങളും റെയ്ഞ്ച് തലങ്ങളില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളെ പരിചയപ്പെടലും നടക്കും. ജില്ലാതലങ്ങളില്‍ പ്രവേശനോത്സവങ്ങളും നടത്തും. ഉദ്ഘാടനം ജൂണ്‍ ഒന്നിന് കോഴിക്കോട് നടക്കാവ് നടക്കും.
പ്രവര്‍ത്തക സമിതി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ മാനേജര്‍ എം.എ.ചേളാരി, പി.ഹസൈനാര്‍ ഫൈസി, മിദ്‌ലാജ് കിടങ്ങഴി, സുഫിയാന്‍ വയനാട്, അഹമ്മദ്ശമീര്‍ കാസര്‍കോട്, സഫറുദ്ദീന്‍ മലപ്പുറം, വി.ബാദുഷ കൊല്ലം, ആശിഖ് മലപ്പുറം, ശംസാദ് സലീം കരിങ്കല്ലത്താണി, സഹല്‍ നല്ലളം എന്നിവര്‍ പ്രസംഗിച്ചു.




