ആദര്‍ശ മുഖാമുഖം നാളെ
അരീക്കോട്: പൈതൃകത്തില്‍ പതിനഞ്ച് നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ സുന്നി യുവജനസംഘം മേഖലാതലങ്ങളില്‍ നടത്തിവരുന്ന ആദര്‍ശ മുഖാമുഖം വ്യാഴാഴ്ച അരീക്കോട്ട് നടക്കും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കര്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.
പരിപാടിക്ക് അന്തിമരൂപം നല്‍കാന്‍ചേര്‍ന്ന യോഗത്തില്‍ ഉമര്‍ ദര്‍സി തച്ചണ്ണ അധ്യക്ഷത വഹിച്ചു. എം. സുല്‍ഫിക്കര്‍, ഷൗക്കത്തലി ദാരിമി, ചെറിയാപ്പു പുത്തലം, വൈ.പി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.




