SKSSF സംസ്ഥാന ശില്‍പശാല നാളെ (01, ശനി)
കോഴിക്കോട് : സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ശില്‍പശാല ജൂണ്‍ 1, 2 തിയ്യതികളില്‍ എടപ്പാള്‍ ആയുര്‍ഗ്രീനില്‍ നടക്കും. ജൂണ്‍ 1 ന് വൈകീട്ട് സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സംഘാടനം, നയരേഖ ചര്‍ച്ച, കലണ്ടര്‍, രജതജൂബിലി, മീറ്റ് ദ പ്രസ്സ്, ആസ്വാദനം തുടങ്ങിയ വിവിധ സെഷനുകളില്‍ സംഘടനാ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ക്യാമ്പ് സമാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന തല ഉപസമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാര്‍, എന്നിവരാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കേണ്ടതെന്ന് ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.





