Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF സംസ്ഥാന തല ഇസ്‍ലാമിക കലാ സാഹിത്യ മത്സരം

SKSSF സംസ്ഥാന തല ഇസ്‍ലാമിക കലാ സാഹിത്യ മത്സരം
 സർഗലയം 2013  ഇന്ന്  തുടക്കം 

കൊച്ചി: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ഒമ്പതാമത് ഇസ്ലാമിക കലാസാഹിത്യ മത്സരം സര്‍ഗലയം 24, 25 തീയതികളില്‍ അല്‍അമീന്‍ പബ്ലിക് സ്‌ക്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. 24ന് വൈകിട്ട് നാലിന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഐ.ജി കെ.പദ്മകുമാര്‍ മുഖ്യാതിഥിയായിരിക്കും.15 വേദികളിലായി 84 ഇനങ്ങളില്‍ മത്സരം നടക്കും. 25ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം ബെന്നി ബഹനാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം.എ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി, എം.എ. അബൂബക്കര്‍ ഫൈസി, ഫൈസല്‍ കങ്ങരപ്പടി, നവാസ് പാനൂര്‍, പരീത് കുഞ്ഞ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.