ജില്ലാ ഖത്തീബ് സംഗമം 11ന്
മലപ്പുറം: സുന്നി യുവജനസംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ ഖത്തീബുമാരുടെ സംഗമം നടത്തും. ഖത്തീബുമാര്‍ക്ക് പണ്ഡിത ചര്‍ച്ചകള്‍ക്കും മറ്റും അവസരം നല്‍കുന്നതിന് സ്ഥിരസംവിധാനം ഏര്‍പ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകീകരിപ്പിക്കാനും മണ്ഡലംതല സമിതി നിലവില്‍വരും. ചൊവ്വാഴ്ച 10ന് മലപ്പുറം സുന്നിമഹലില്‍ ചേരുന്ന ജില്ലാ ഖത്തീബ് സംഗമത്തില്‍ മണ്ഡലം സംഗമങ്ങളുടെ കണ്‍വീനര്‍മാരെ പ്രഖ്യാപിക്കും.





