Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത: പൊതു പരീക്ഷ; പരിശീലനം ഇന്ന് (14ന് ) 3 മണിക്ക്

സമസ്ത: പൊതു പരീക്ഷ; പരിശീലനം ഇന്ന് (14ന് ) 3 മണിക്ക് 
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള 9269 മദ്‌റസകളില്‍ 5,7,10,+2 ക്ലാസുകളില്‍ 15, 16 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷ നിയന്ത്രിക്കുന്ന 8166 സൂപ്രവൈസര്‍മാര്‍ക്ക് 14ന് വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് 123 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. 209734 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. കേരളത്തിന് പുറമെ പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനത്തും ലക്ഷദ്വീപ്, അന്തമാന്‍ ദ്വീപുകളിലും സെന്ററുകള്‍ ഉണ്ട്. വിദേശത്ത് മലേഷ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലാണ് സെന്ററുകള്‍ ഉള്ളത്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 17ന് ഒന്നാം ഘട്ട മൂല്യനിര്‍ണയവും 28ന് രണ്ടാം ഘട്ട മൂല്യനിര്‍ണയവും ചേളാരി സമസ്താലയത്തില്‍ തുടങ്ങും. പരിശോധകര്‍ക്ക് പൊതുപരീക്ഷാ ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 890 അധ്യാപകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.