എസ് കെ എസ് എസ് എഫ് പരിസ്ഥിതി പ്രചരണോല്‍ഘാടനം ഇന്ന് (ശനി)
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ജൂണ്‍ 1 മുതല്‍ 10 വരെ നടത്തുന്ന പരിസ്ഥിതി പ്രചരണത്തിന്റെ സംസ്ഥാനതല
ഉല്‍ഘാടനം ഇന്ന് (ശനി) കാലത്ത് 10 മണിക്ക് പുളിക്കല്‍ അരൂരില്‍ നടക്കും.
സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വര്‍അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പരിപാടിയില്‍ കെ മോയൂട്ടി മൗലവി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി അബ്ദുല്ല മാസ്‌ററര്‍, അബ്ദുല്‍കരീം, പി കെ എം ഹിബത്തുല്ല, യുവകര്‍ഷക അവാര്‍ഡ് ജേതാവ് ഇല്യാസ് അരൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും.
അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പരിസ്ഥിതി പ്രഭാഷണം നിര്‍വ്വഹിക്കും.
പ്രചരണത്തിന്റെ ഭാഗമായി ജില്ലാതല പരിസ്ഥിതിചര്‍ച്ച, മികച്ച കര്‍ഷകരെ ആദരിക്കല്‍ പരിസ്ഥിതി പഠനക്യാമ്പ്, പരിസ്ഥിതി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തല്‍, സംസ്ഥാനതല പ്രബന്ധ മല്‍സരം, പള്ളികളില്‍ പരിസ്ഥിതി പ്രഭാഷണങ്ങള്‍, ഫലവൃക്ഷതൈ നടീല്‍ തുടങ്ങിയവ നടക്കും .
'പരിസ്ഥിതി നിലനില്‍പിന്റെ ജീവതാളം' എന്ന വിഷയത്തില്‍ നടത്തുന്ന പ്രബന്ധ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ 1000 വാക്കുകളില്‍ കവിയാത്ത ഉപന്യാസം ജൂണ്‍ 8 ന് മുമ്പ് സെളൈേെമലേ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയക്കണമെന്ന് കണ്‍വീനര്‍ പ്രൊഫ. അബ്ദുറഹീം കൊടശ്ശേരി അറിയിച്ചു.





