ചേറൂര്‍ ശരീഅത്ത് കോളേജ് ഉദ്ഘാടനം നാളെ
ചേറൂര്‍: പി.പി.ടി.എം യതീംഖാന കാമ്പസില്‍ ജാമിഅ നൂരിയ അറബിയയുമായി അഫിലിയേറ്റ് ചെയ്തുള്ള ശരീഅത്ത് കോളേജ് ഞായറാഴ്ച രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഈ വര്‍ഷം എസ്.എസ്.എല്‍.സി കഴിഞ്ഞ 50 വിദ്യാര്‍ഥികള്‍ക്ക് ആദ്യബാച്ചില്‍ പ്രവേശനം നല്‍കും. ആദ്യബാച്ചിന് ആദ്യക്ലാസ് എടുത്ത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് കോളേജ് ഉദ്ഘാടനംചെയ്യുക.




