ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണവും
ദിക്‌റ് ദുആമജ്‌ലിസും നാളെ(ശനി)
കാസറകോട്: സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹും ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണവും ദിക്‌റ് ദുആമജ്‌ലിസും നാളെ(ശനി)മഗ്‌രിബ് നിസ്‌ക്കാരാന്തരം ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്ററില്‍ എസ്.വൈ.എസ്.ന്റെയും എസ്.കെ.എസ്.എസ്.എഫ്.ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കും.പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,മുഹമ്മദ്അലി മൗലവി,ഖലീല്‍ ഹുദവി,മൊയ്തു മൗലവി,ജലാലുദ്ദീന്‍ ദാരിമി,സിദ്ദീക്ക് കേള്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ശാഖാ പ്രസിഡണ്ട് ഇബ്രാഹിം ഹുദവി ജനറല്‍ സെക്രട്ടറി ലത്തീഫ് നാരമ്പാടി എന്നിവര്‍ അറിയിച്ചു.




