Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി മഹല്ല് ഫെഡറേഷന്‍ പഠന ക്യാമ്പും അനുമോദനവും

സുന്നി മഹല്ല് ഫെഡറേഷന്‍ പഠന ക്യാമ്പും അനുമോദനവും
ചെര്‍ക്കള: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പഠന ക്യാമ്പ് സമസ്ത കേന്ദ്ര സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.പൂക്കോയ തങ്ങള്‍ അധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുള്ളയെ അനുമോദിച്ചു. പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ., യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, മെട്രോ മുഹമ്മദ് ഹാജി, എ.ഹമീദ് ഹാജി, ഖത്തര്‍ അബ്ദുള്ള ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, സി.എച്ച്.മുഹമ്മദ്കുഞ്ഞി ചായിന്റടി, ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി, കണ്ണൂര്‍ അബ്ദുള്ള, എം.സി.ഖമറുദ്ദീന്‍, ഗോള്‍ഡന്‍ അബ്ദുള്‍ഖാദര്‍ ഹാജി, സി.ടി.അഹമ്മദലി, സി.ടി.അബ്ദുല്‍ഖാദിര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, ബി.എച്ച്.അബ്ദുല്ല കുഞ്ഞി, ടി.പി.അലി ഫൈസി എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍, സുബൈര്‍, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ക്ലാസെടുത്തു.