ആധുനിക വെല്ലുവിളികളെ നേരിടാന്‍ സമന്വയ വിദ്യാഭ്യാസം അനിവാര്യം : ഹൈദരലി ശിഹാബ് തങ്ങള്‍
വേങ്ങര : ആധുനിക വെല്ലുവിളികളെ നേരിടാന്‍ സമന്വയ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക യതീംഖാനക്ക് കീഴില്‍ ആരംഭിച്ച ശരീഅത്ത് കോളജിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു.മറ്റുള്ളവര്‍ക്കൊപ്പം അനാഥകളും, അഗതികളും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വരണം. അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും ഉറപ്പു വരുത്തലും അതിനായി പ്രവര്‍ത്തിക്കലും നമ്മുടെ കടമയാണ്. ഇതാണ് പ്രവാചക മാതൃകയെന്നും തങ്ങള്‍ പറഞ്ഞു.എസ്.എസ്.എല്‍.സി.ക്ക് ശേഷം ഏഴ് വര്‍ഷം കൊണ്ട് മത പഠനത്തോടൊപ്പം അംഗീകൃത യൂനിവേഴ്‌സിറ്റിയുടെ ബിരുദവും,ഉന്നത ബിരുദവും ലഭിക്കുന്നതാണ് കോഴ്‌സ്. ആദ്യ ഘട്ടത്തില്‍ 50വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. കോഴ്‌സ് തികച്ചു സൗജന്യമാണ്. ചടങ്ങില്‍ പി.പി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ ബഹാഉദ്ദീന്‍മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെയ്തു നെടുമ്പള്ളി,സൈതുമ്മര്‍ തങ്ങള്‍ പ്രസംഗിച്ചു. എം.എം.കുട്ടി മൗലവി സ്വാഗതവും ആവയില്‍ സുലൈമാന്‍ നന്ദിയും പറഞ്ഞു.
മദ്രസാ അദ്ധ്യാപക പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധികും- മന്ത്രി മഞ്ഞളാം കുഴി അലി
വേങ്ങര : മദ്രസാ അദ്ധ്യാപക പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വെന്‍ഷനും പഠനോപകരണ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.മദ്രസാ അധ്യാപകരുടെ ജീവിത സാഹചര്യമിന്ന് തൃപികരമല്ല. അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതികളാവിഷ്‌ക്കരിക്കും. അധ്യാപനം കഴിഞ്ഞുള്ള ഇടവേളകളില്‍ കൈതൊഴിലുകളില്‍ ഏര്‍പ്പെട്ടും, ചെറുകിട സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്തിയും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കും. ഇതിനാവശ്യമായി പരിശീലന പരിപാടി സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പി.പി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ ബഹാഉദ്ദീന്‍മുഹമ്മദ് നദ്‌വി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍. പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, സി.അലി മുസ്‌ലിയാര്‍ പ്രസംഗിച്ചു.





