അരക്ഷിതാവസ്ഥയില്‍നിന്നുള്ള മോചനം മതവിജ്ഞാനത്തിലൂന്നിയ വിദ്യാഭ്യാസത്തിലൂടെ - ഹൈദരലി ശിഹാബ്തങ്ങള്‍
ചെര്‍പ്പുളശ്ശേരി: മതവിജ്ഞാനം ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം നേടുകയും അതനുസരിച്ച് ജീവിക്കുകയുംചെയ്യുന്ന ഒരു തലമുറയെ വാര്‍ത്തെടു ക്കുന്നതിലൂടെ മാത്രമേ സമൂഹം അരക്ഷിതാ വസ്ഥയില്‍നിന്ന് രക്ഷപ്പെടുക യുള്ളൂവെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
മാരായമംഗലം തച്ചങ്ങാട് മുഹമ്മദീയ ആര്‍ട്‌സ് വാഫി കോളേജും അനുബന്ധ സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാസി മുഹമ്മദ് മുസ്‌ലിയാര്‍ എജുക്കേഷന്‍ ചാരിറ്റബിള്‍ കോംപ്ലക്‌സ്‌കമ്മിറ്റിയുടെ കീഴില്‍ സ്ഥാപനങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിടവും ഹൈദരലിതങ്ങള്‍ ഉദ്ഘാടനംചെയ്തു. കമ്മിറ്റി പ്രസിഡന്റ് എം.പി. മുഹമ്മദ് അധ്യക്ഷനായി.
കരുവമ്പലം കെ.എസ്. ഉണ്ണിക്കോയ തങ്ങള്‍, പറപ്പൂര്‍ സി.എച്ച്. ബാപ്പുട്ടി, സി.കെ.എം. സാദിഖ്, കെ.പി.സി. തങ്ങള്‍, കമ്പംതൊടി മുഹമ്മദ്, അനമങ്ങാട് മുഹമ്മദ്കുട്ടി, പി.വൈ. ഇബ്രാഹിം, ആദര്‍ശ്ശേരി ഹക്കീം, സൈതലവി, മുഹമ്മദലി, സി. ഉണ്ണീന്‍കുട്ടി, വി.കെ. അഹമ്മദ്, എം.ടി. ആലിയാമു, സി. മുഹമ്മദലി, മരയ്ക്കാര്‍ മാരായമംഗലം, പി.കെ. ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.





