Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മഹല്ല് വിലക്ക് ലംഘിച്ച് വിഘടിത സമ്മേളനം ; ബല്ലാ കടപ്പുറത്ത് ഗ്രനേഡ് പ്രയോഗിച്ചു

മഹല്ല് വിലക്ക് ലംഘിച്ച് വിഘടിത സമ്മേളനം 
 ബല്ലാ കടപ്പുറത്ത് ഗ്രനേഡ് പ്രയോഗിച്ചു
കാഞ്ഞങ്ങാട്: മഹല്ല് വിലക്ക് ലംഘിച്ച് വിഘടിത സമ്മേളനം  നടത്തിയരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിവീശി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്താണ് സംഭവം. ഇവിടെ കാന്തപുരം എ.പി.വിഭാഗം ശനിയാഴ്ച സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. സമ്മേളനം നടത്താന്‍ നിശ്ചയിച്ചത് എ.പി.വിഭാഗം പ്രവര്‍ത്തകന്‍ ഹമീദ് മദനിയുടെ വീട്ടുപരിസരത്താണ്. ഇത് ഇരുവിഭാഗങ്ങള്‍ സംഘടിക്കാനും ചേരിതിരിഞ്ഞ് അക്രമം നടത്തുന്നതിലേക്കുമെത്തിച്ചു. 
ബല്ലാ കടപ്പുറം മഹല്ല്പരിധിയില്‍ ജമാഅത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെ സമ്മേളനം നടത്തരുതെന്നാണ് എതിര്‍ചേരിയിലുള്ളവര്‍ ചൂണ്ടികാട്ടിയത്. ഇത്തരമൊരു വിലക്ക് നിലവിലുള്ളതായും പറയുന്നു. ഉച്ചയോടെ അക്രമം ശക്തമായി. വീടുകള്‍ക്ക് നേരെയും കല്ലേറ് നടന്നു. ജില്ലാപോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവുമാണ് കടപ്പുറത്ത് എത്തിയത്. അക്രമികളെ തുരത്തിയ പോലീസ് പല സ്ഥലങ്ങളിലായി നിലയുറപ്പിക്കുകയും പട്രോളിങ് നടത്തുകയും ചെയ്തു.