ഖാസി.ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണവും
ദിക്‌റ്- ദുആ മജ്‌ലിസും ഇന്ന് കാസര്‍കോട്ട് (വ്യാഴം)
കാസറകോട്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസബോര്‍ഡ് പ്രസിഡണ്ടും കാസറകോട് സംയുകത ഖാസിയുമായിരുന്ന മര്‍ഹും ടി.കെ.എം.ബാവ മുസ്ലിയാരുടെ അനുസ്മരണവും ദിക്‌റ്- ദുആ മജ്‌ലിസും ഇന്ന് (വ്യാഴാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാനഗറിലുള്ള എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘം ഓഫീസ് ഹാളില്‍ നടക്കും. സമസ്തയുടെയും കീഴ് ഘടകങ്ങളായ എസ്.വൈ.എസ്, എസ്.എം.എഫ്,എസ്.കെ.എസ്.എസ്.എഫ്,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍,എം.എം.എ,എന്നീസംഘടനകളുടെ സംയുകതആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
ഖാസിത്വാഖഅഹ്മദ് മുസ്ലിയാര്‍,യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍,എം.എസ്.തങ്ങള്‍, എം.എ.ഖാസിം മുസ്ലിയാര്‍, പൂക്കോയതങ്ങള്‍ ചന്തേര, അബ്ബാസ്‌ഫൈസി പുത്തിഗെ, സയ്യിദ് ഹാദി തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ഇബ്രാഹിംഹാജി, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, ടി.പി.അലി ഫൈസി,അബൂബക്കര്‍ സാലൂദ് നിസാമി,ഇബ്രാഹിംഫൈസി ജെഡിയാര്‍, കണ്ണൂര്‍ അബ്ദുല്ല, ഖത്തര്‍ അബ്ദുല്ല ഹാജി, പി.എസ്.ഇബ്രാഹിം ഫൈസി, അബ്ദുസലാം ദാരിമി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.




