പള്ളികള്‍ മതമൈത്രിയുടെ കേന്ദ്രങ്ങള്‍ - ഹൈദരലി ശിഹാബ് തങ്ങള്‍
പേരാമ്പ്ര: പള്ളികള്‍ മതമൈത്രി ഊട്ടിയുറപ്പിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതുക്കിപ്പണിത പൈതോത്ത് ജുമാമസ്ജിദിന്റെ ഉദ്ഘാടനവും മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മദ്രസാ നിര്‍മാണത്തിനുള്ള ആദ്യ സംഭാവന കെ. അബ്ദുല്‍ കരീം മുസ്‌ല്യാര്‍, ഹൈദരലി തങ്ങള്‍ക്ക് കൈമാറി. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. റഫീഖ് സക്കരിയ ഫൈസി, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ.അസീസ്, പി.എം.കോയ മുസ്‌ല്യാര്‍, ഡോ.പി.ടി.അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. എം.പി.കെ. അഹമ്മദ്കുട്ടി സ്വാഗതവും പി.ടി.അഷ്‌റഫ് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.പി.മൊയ്തു അധ്യക്ഷത വഹിച്ചു. കെ.ഇബ്രാഹീം, കെ.അബ്ദുല്‍ കരീം മുസ്‌ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രാര്‍ഥനാ സംഗമത്തിന് പുറവൂര്‍ ഉസ്താദ് നേതൃത്വം നല്‍കി.





