സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം -പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
വേങ്ങര: ആത്മീയ പഠനവും കോളേജ് പഠനവും കൂടിച്ചേര്‍ന്ന പഠനരീതി ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍. ചേറൂര്‍ യതീംഖാന ശരിഅത്ത് കോളേജ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.പി. മുഹമ്മദ്‌ഫൈസി അദ്ധ്യക്ഷത വഹിച്ചു. സൈത് ഉമ്മര്‍ തങ്ങള്‍, നെടുമ്പള്ളി സൈനു എന്നിവര്‍ പ്രസംഗിച്ചു. എം.എം. കുട്ടിമൗലവി സ്വാഗതവും ആമയില്‍ സുലൈമാന്‍ നന്ദിയും പറഞ്ഞു.




