സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം- പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍
എരമംഗലം: മത- ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.കെ .എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. വെളിയങ്കോട് എസ്.കെ.ഡി.ഐ ജാമിഅ ജൂനിയര്‍ കോളേജ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യ നന്മയും സാമൂഹിക മുന്നേറ്റവുമാണ് വിദ്യാഭ്യാസങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി. ചെറുകുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. കെ.ടി. സെയ്തലവി ദാരിമി, വെളിയങ്കോട് ഖാസി ഹംസ സഖാഫി വെളിയങ്കോട്, മുസ്‌ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് അഷറഫ് കോക്കൂര്‍, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ബീരാന്‍കുട്ടി, വെളിയങ്കോട് വെസ്റ്റ് മഹല്ല് മുദരിസ് അലി അക്ബര്‍ ഫൈസി, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എന്‍.കെ. മൊയ്തുട്ടി ഹാജി, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.




