Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് ത്വലബാ ക്യാമ്പ് സമാപിച്ചു

എസ്.കെ.എസ്.എസ്.എഫ് ത്വലബാ ക്യാമ്പ് സമാപിച്ചു 
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാടാമ്പുഴ ഗ്രെയ്‌സ്‌വാലി കോളേജില്‍ സംഘടിപ്പിച്ച ത്വലബാ ക്യാമ്പ് സമാപിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ക്യാമ്പില്‍ വാര്‍ഷിക കര്‍മപദ്ധതിക്ക് രൂപം നല്‍കി. സാലിം ഫൈസി കുളത്തൂര്‍, പ്രൊ. ഖമറുദ്ദീന്‍ പരപ്പില്‍, റശീദ് ബാഖവി, ശരീഫ് വെളിയങ്കോട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. വി.കെ. ഹാറൂണ്‍ റശീദ്, ഇ.കെ. അബ്ദുല്‍ഖാദര്‍ ഹാജി, സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ബാപ്പുട്ടി തങ്ങള്‍, ഫാറൂഖ് മണിമൂളി, നൂറുദ്ദീന്‍ യമാനി, സയ്യിദ് ഫാരിസ് ശിഹാബ് തങ്ങള്‍, റാശിദ്. വി.ടി പ്രസംഗിച്ചു.