മിഅ്റാജ് അനുസ്മരണം സംഘടിപ്പിച്ചു
ബുറൈദ : സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി "നവലോക ക്രമത്തിലും നവീനം നബി ചര്യ" എന്ന പ്രമേയം അടിസ്ഥാനമാക്കി സൗദി നാഷണല്‍ കമ്മിറ്റി ഫാമിലി കള്‍ക്ക് നടത്തിയ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും മിഅ്റാജ് പ്രഭാഷണവും 06-06-13 വ്യാഴാഴ്ച ഉനൈസയില്‍ വെച്ച് നടന്നു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ ഖാഫില ഉംറ അമീര്‍ മുഹമ്മദ് മുസ്ലിയാര്‍ പന്തിപൊയില്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് കെ ഐ സി ചെയര്‍മാന്‍ മുഹമ്മദ് അലി ഹാജി അധ്യക്ഷത വഹിച്ചു. ചാലിയം ഇസ്മയില്‍ ഹാജി ലത്തീഫ് തച്ചംപൊയില്‍,മോയിദീന്‍ കുട്ടി കോതേരി, മുഹമ്മദ് പോള എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ആല്ഫ മുഹമ്മദ് ഹാജി വിതരം ചെയ്തു.
ബഹ്റൈന്‍ : ഭക്തി നിറഞ്ഞ ആരാധനാനുഷ്ഠാനങ്ങള്‍ക്ക് മാത്രമെ വിശ്വാസിയുടെ ജീവിതത്തില്‍ നന്മയും വിജയവും കൊണ്ടെത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രമുഖ പണ്ഡിതന്‍ സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ മനാമ കേന്ദ്ര മദ്‌റസയില്‍ മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സില്‍ ഉദ്‌ബോധനം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ ഏരിയകളില്‍ ഹംസ അന്‍വരി മോളൂര്‍ (റഫ), ഉമറുല്‍ ഫാറൂഖ് ഹുദവി (ഹിദ്ദ്), ഹുസൈന്‍ മുസ്‌ലിയാര്‍ വെണ്ണക്കാട് (ഗുദൈബിയ്യ), ശൗക്കത് അലി ഫൈസി വയനാട് (സല്‍മാനിയ്യ), നൗഫല്‍ യമാനി (ജിദ്ഹഫ്‌സ്), കാവനൂര്‍ മുഹമ്മദ് മൗലവി (ദാറുകുലൈബ്), സൈദ് മുഹമ്മദ് വഹബി (മുഹറഖ്), സലീം ഫൈസി പന്തിരിക്കര (ഹൂറ), മുഹമ്മദലി ഫൈസി വയനാട് (ജിദാലി), അബ്ദുള്‍ അസീസ് മൗലവി കാന്തപുരം (ഹമദ് ടൗണ്‍) അബ്ദുല്‍ അസീസ് അന്‍വരി (ഉമ്മുല്‍ ഹസം), ഇബ്‌റാഹീം മുസ്‌ലിയാര്‍ (അദ്‌ലിയ), ഉമറുല്‍ ഫാറൂഖ് ഹുദവി (സനാബീസ്) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിഅ്റാജ് പ്രഭാഷണവും മര്‍ഹൂം നാട്ടിക മൂസ മുസ്ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. തന്റെ ജീവിത കാലം മുഴുവൻ വിശുദ്ധ ദീനുൽ ഇസ്ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച മഹാ പണ്ഡിതനായിരുന്നു നാട്ടിക മൂസ മുസ്ലിയാരെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു. ശംസുദ്ധീൻ ഫൈസി മിഅറാജ് പ്രഭാഷണം നടത്തി. പ്രസിഡണ്ട് ഉസ്മാൻ ദാരിമി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ ഫൈസി സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു.




