ഹജ് ക്ലാസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് മലപ്പുറത്ത്
ഹാജിമാര്‍ക്ക് സിം കാര്‍ഡ് സൗജന്യമായി നല്‍കും-ബാപ്പു മുസ്‌ലിയാര്‍
ഹാജിമാര്‍ക്ക് സിം കാര്‍ഡ് സൗജന്യമായി നല്‍കും-ബാപ്പു മുസ്‌ലിയാര്‍
കൊണ്ടോട്ടി: ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്ക് സൗദിയില്‍ ഉപയോഗിക്കാന്‍ സിംകാര്‍ഡ് നല്‍കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠനക്ലാസിന്റെ മുന്നോടിയായി ഹജ്ജ്ഹൗസില്‍ നടന്ന തിരഞ്ഞെടുക്കപ്പെട്ട ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സിം കാര്‍ഡ് ലഭിക്കുമ്പോള്‍ തന്നെ അഞ്ച് റിയാലിന്റെ സൗജന്യ സംസാര സമയമുണ്ടാവും. ആദ്യ റീചാര്‍ജിനൊപ്പം അഞ്ച് റിയാലിന്റെ സമയം അനുവദിക്കും.
മിനയിലും മദീനത്തും ഹാജിമാര്‍ക്ക്ഭക്ഷണം ലഭിക്കുന്നതിനുള്ള പ്രയാസം കേന്ദ്ര ഹജ് കമ്മിറ്റിയുടെയും ജിദ്ദയിലെ ഇന്ത്യന്‍ കാണ്‍സുലേറ്ററിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
ചടങ്ങില്‍ ഹജ്ജ്കമ്മിറ്റി മെമ്പര്‍ എ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷനായി. ഇ. സി. മുഹമ്മദ് സ്വാഗതം പറഞ്ഞു. മുജീബ് റഹ്മാന്‍ പുത്തലത്ത്, എന്‍.പി. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
ഹജ് ക്ലാസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് മലപ്പുറത്ത് നടക്കും.





