എസ്.കെ.എസ്.എസ്.എഫ്
തശ്ദീദ് ക്യാമ്പ് 21 ന് ബെളിഞ്ചയില്‍
ബദിയടുക്ക:കരുത്തുറ്റ കരങ്ങളില്‍ ഭദ്രമാണ് ഈ സംഘ ശക്തി എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കുമ്പടാജെ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ തശ്ദീദ് ശില്‍പശാല ജൂലൈ 21 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കാന്‍ ക്ലസ്റ്റര്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ക്ലസ്റ്റര്‍ പ്രസിഡണ്ട് മുസ്തഫ ഫൈസി തുപ്പക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.സിദ്ദീഖ് ബെളിഞ്ചം,അലി മൗലവി മുക്കൂര്‍,ബി.എം അഷ്‌റഫ്,മൊയ്തീന്‍ കുഞ്ഞി മൗലവി കുമ്പടാജ,ഖലീല്‍ ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.




