Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രഭാഷണം 25 ന്

ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് 
പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രഭാഷണം 25 ന് 
ദുബൈ : ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 17മത് ഖുര്‍ ആന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്റര്‍ മുഖ്യാഥിതി സുന്നി യുവജന സംഘം സെക്രട്ടറി യും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പളുമായ  ഉസ്താദ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണം 2013 ജൂലൈ 25 വ്യാഴം രാത്രി 10 മണിക്ക് ഖുസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. മുഹമ്മദ് നബി [സ:അ] ഉദാത്ത മാത്ര്ക എന്ന വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
ദുബൈ സുന്നി സെന്റര്‍ രണ്ടാമത് തവണയാണ്  ഖുര്‍ ആന്‍ പ്രഭാഷണത്തിന് പ്രധിനിധിയെ പങ്കെടുപ്പിക്കുന്നത്. എസ്.കെ. എസ്.എസ്. എഫ് ജനറല്‍ സെക്രെട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസിയാണ് കഴിഞ്ഞ വര്‍ഷം സുന്നി സെന്ററിനെ പ്രതിനിധീകരിച്ചത്. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപ സമിതികളുടെ യോഗങ്ങള്‍ സുന്നി സെന്ററില്‍ ചേരും.