ഖുര്‍ആന്‍ വിജ്ഞാന മത്സരം ആഗസ്റ്റ് 4 ന് 3000 കേന്ദ്രങ്ങളില്‍
കോഴിക്കോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി നടക്കുന്ന റമളാന്‍ കാമ്പയിനിന്‍റെ ഭാഗമായി ആഗസ്റ്റ് 4 ന് ഖുര്‍ആന്‍ വിജ്ഞാന മത്സരം നടക്കും. ഉച്ചക്ക് 2 മണിക്ക് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന മുവ്വായിരം കേന്ദ്രങ്ങളില്‍ 45000 പേര്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരങ്ങള്‍ക്ക് മേഖലാ കോ-ഓഡിനേറ്റര്‍മാര്‍ നേതൃത്വം നല്‍കും. സൂറത്തുല്‍ ഫീല്‍ മുതല്‍ സൂറത്തുന്നാസ് വരെയുള്ള അവസാനത്തെ പത്ത് സൂക്തങ്ങളെ അധികരിച്ചാണ് മത്സരം നടക്കുക. പരീക്ഷ സംബന്ധമായ വിശദാംശങ്ങള്‍ http://www.sargalayam2013.blogspot.com/ എന്ന ബ്ലോഗില്‍ പ്രസിദ്ദീകരിക്കും.




