ദുബൈ സുന്നി സെന്റര് റമളാന് പ്രഭാഷണം വിജയിപ്പിക്കുക : ഹാദിയ
ദുബൈ : ദുബൈ ഇന്റര് നാഷണല് ഹോളി ഖുര്ആന് അവാര്ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ജൂലൈ 25 വ്യാഴാഴ്ച ഖുസൈസ് ജംഇയ്യത്തുല് ഇസ്ലാഹ് ഓഡിറ്റോറിയത്തില് ദുബൈ സുന്നി സെന്റര് സംഘടിപ്പിക്കുന്ന റമളാന് പ്രഭാഷണം വന് വിജയമാക്കാന് ദുബൈ ഹാദിയ ചാപ്റ്റര് തീരുമാനിച്ചു. ഹോളി ഖുര്ആന് അവാര്ഡ് കമ്മിറ്റിയുടെ മുഖ്യാതിഥിയായി പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്സിപ്പാള് പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര് പങ്കെടുക്കും. പ്രസ്തുത പരിപാടിയില് പ്രമുഖ വാഗ്മി സംസാറുല് ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി മുഴുവന് ഹാദിയ മെമ്പര്മാരും മുന്നിട്ടിറങ്ങണമെന്ന് ഹാദിയ ഭാരവാഹികള് അറിയിച്ചു. യോഗത്തില് അലവിക്കുട്ടി ഹുദവി, അന്വറുള്ള ഹുദവി, ഹൈദരലി ഹുദവി, ശൗക്കത്തലി ഹുദവി സംസാരിച്ചു.




