സംഘടനാ ശത്രുക്കളെ സഹായിക്കുന്നവരെ അംഗീകരിക്കില്ല: സമസ്ത
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സംഘടനാ ശത്രുക്കളെ സഹായിക്കു ന്നവര്‍ ആരായാലും അവരെ സംബന്ധിച്ചു ഉചിതമായി തീരുമാനം കൈകൊള്ളുവാന്‍ 3ന് ബുധനാഴ്ച കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ തീരുമാനിച്ചു. ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്ത് ഇയ്യിടെ പോലീസിനെ ഉപയോഗപ്പെടുത്തി സംഘര്‍ഷം ഉണ്ടാക്കിയതില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തി.
മഹല്ലുകളിലും മദ്‌റസകളിലും ഭരണകൂടത്തെ സ്വാദിനിച്ച് ചിലര്‍ നടത്തുന്ന ശിഥിലീകരണ-ആക്രമണ പ്രവര്‍ത്തനങ്ങളില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തുകയും ഇത്തരം ശക്തികള്‍ക്ക് സഹായം നല്‍കുന്ന ഭരണകൂടത്തിന്റെ നിലപാടില്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. സമാധാനപരമായും വ്യവസ്ഥാപിതമായും പ്രവര്‍ത്തിച്ചുവരുന്ന മഹല്ലുകളിലും മദ്‌റസ കളിലും സ്ഥാപനങ്ങളിലും ചിലര്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഭരണകൂടത്തില്‍ നിന്ന് നീതിമാത്രമേ ഉണ്ടാകാവൂ എന്ന് യോഗം പാസാക്കിയ പ്രമേയത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.സമസ്തയുടെ സംഘടനാ സംവിധാനം ശക്തിപ്പെട്ടു വരുന്നതിനാലും മഹല്ലുകളില്‍ സമസ്തയുടെ സ്വാധീനവും ബോധ്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിലും വിറളിപൂണ്ടവര്‍ നടത്തുന്ന ചില വിദ്രോഹ വിഭാഗങ്ങള്‍ക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്ന ആരെയും സമസ്ത അംഗീകരിക്കില്ലെന്നും അത്തരക്കാരെ സംബന്ധിച്ചു സമസ്ത ശക്തമായ നിലപാട് സ്വീകരിക്കു മെന്നും പ്രമേയത്തില്‍ പറഞ്ഞു. ഇയ്യിടെ അന്തരിച്ച ടി.കെ.എം.ബാവ മുസ്‌ലിയാരുടെ പരലോക ഗുണത്തിന് പ്രത്യേക പ്രാര്‍ത്ഥന നടത്തി.
ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മൊഗ്രാല്‍, വില്യാപള്ളി പി.ഇബ്രാഹീം മുസ്‌ലിയാര്‍, ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍ കുമ്പള, ഒ.മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ.മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, കെ.പി.സി. തങ്ങള്‍ ചെമ്മന്‍കുഴി, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, എം.പി.കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ത്വാഖ അഹമ്മദ് മൗലവി മംഗലാപുരം, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട് ചര്‍ച്ചയില്‍ പങ്കെടുത്തു.





