എസ്.കെ.എസ്.എസ്.എഫ്
റിലീഫ് വിതരണം ആരംഭിച്ചു
കാസറകോട്:ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റിലീഫ് വിതരണ പരിപാടി ഉല്‍ഘാടനം ഓലമുണ്ടോവ് സയ്യിദ് എം.എസ് തങ്ങള്‍ മദനി നിര്‍വഹിച്ചു. ജില്ലാപ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഖത്തര്‍ ഇബ്രാഹീം ഹാജി റിലീഫ് വിതരണം നിര്‍വ്വഹിച്ചു. എസ്.വൈ.എസ്. ജില്ലാ ജന. സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, മുനീര്‍ ഫൈസി ഇടിയടുക്ക, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി കളത്തൂര്‍, ലത്തീഫ് ചെര്‍ക്കള, ഹാജി അമീറലി കമ്പാര്‍, നൗഷാദ്. എ.പി, സൂപ്പി അംഗടിമുഗര്‍, യൂസുഫ് മുസ്ലിയാര്‍, ശംസുദ്ദീന്‍ കമ്പാര്‍, സഹദ് അംഗടി മുഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





