ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്
ആത്മീയത യുടെ പുണ്യ നിമിഷങ്ങള്‍ സമ്മാനിച്ച് ഹാഫിള് ഖലീല്‍ റഹ്മാന്‍
ദുബായ്:പരിശുദ്ധ ഖുര്‍ ആന്‍ പാരായണത്തിന്റെ ആത്മീയത യുടെ പുണ്യ നിമിഷങ്ങള്‍ സമ്മാനിച്ച് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി നടത്തുന്ന 17 മത് ഖുര്‍ആന്‍ പാരായണ മത്സരത്തിന് തുടക്കമായി. ഇന്ത്യയെ പ്രതിനിധാനം ചെയ്തുകോണ്‍ട് മലപ്പുറം സ്വദേശിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി റണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഖലീലുര്‍ റഫ്മാന്‍ ഇന്നലെ മാറ്റുരച്ചു. കഴിഞ്ഞദിവസം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ആദ്യദിന മത്സരത്തില്‍ നൈജീരിക്കാരനായ ഹാറൂണ്‍ മുഹമ്മദിന്റെ പാരയണത്തോടെ ആരംഭിച്ച പരിപാടിയില്‍ ആറാമതായണ് ഖലീല്‍ തന്റെ ഖുര്‍ആനിക വിജ്ഞാനത്തിന്റെ ആഴവും പാരയണ ശൈലിയുടെ മികവും പ്രകടമാക്കിയത്.
ലോകത്ത് ഏറ്റവും വലിയ ഖുര്‍ ആന്‍ പരയാണ മംത്സരമായ ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ 88 രജ്യക്കാര്‍ പങ്കെടുക്ക്ന്നു. ദാറുല്‍ ഹുദക്ക് കീഴില്‍ നടക്കുന്ന മംബുറം ഹിഫ്ല് കോളേജില്‍ നിന്നാണ് ഖലീല്‍ റഹ്മാന്‍ ഖുര്‍ ആന്‍ മനപ്പാടമാക്കിയത്. പിതാവ് അബ്ദു റഹിമാന്‍ ഫൈസി പട്ടിക്കാട് ജാമിഅ നൂരിയ അറബി ക്കോളേജിലെ ജൂനിയര്‍ കോളേജ് അദ്യാപകനാണ്





